
കോഴിക്കോട്: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്ഥാപിച്ച ജെൻഡർ പാർക്ക് കാമ്പസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാ വ്യാപാരകേന്ദ്രം ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു.
ഈ സർക്കാരിന്റെ കാലത്ത് ജെൻഡർ പാർക്ക് നടപ്പാക്കാനായതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, യു.എൻ വിമൺ പ്രതിനിധി അമി നിഷ്ത സത്യം, യു.എസ് കോൺസുൽ ജനറൽ ജുദിത് റാവിൻ, ആസ്‌ട്രേലിയൻ അംബാസഡർ ജൂലി ആൻ ഗവേര, ട്രാൻസ്‌ജെൻഡർ അവകാശ പ്രവർത്തക അക്കായ് പദ്മശാലി, ജെൻഡർ പാർക്ക് ഉപദേശക മല്ലിക സാരാഭായ്, സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. മൃദുൽ ഈപ്പൻ, ജെൻഡർ പാർക്ക് സി.ഇ.ഒ പി.ടി.എം സുനീഷ് എന്നിവർ സംസാരിച്ചു. ജെൻഡർ മ്യൂസിയം, ലൈബ്രറി, കൺവെൻഷൻ സെന്റർ, ആംഫി തിയേറ്റർ എന്നിവയാണ് ഒന്നാംഘട്ടത്തിൽ ജെൻഡർ പാർക്കിൽ ഒരുക്കിയിട്ടുള്ളത്.