valentines-day

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ അരിസോണയിൽ വാലന്റൈൻസ്​ ദിനത്തിൽ യാത്രപോകാൻ വിസമ്മതിച്ച മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരൻ അറസ്റ്റിൽ. ണ്ടു കുട്ടികളുടെ മാതാവാണ്​ യുവതി. 20കാരനായ ഇസായ്​ കസ്​പാർഡ്​ ആണ്​ അറസ്റ്റിലായത്​. ഫെബ്രുവരി 10ന്​ യുവതിയെ ആക്രമിച്ചതിന്റെ പേരിൽ ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു. പൊലീസ്​ കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം യുവതിയുടെ വീട്ടിൽ വീണ്ടും എത്തിയ യുവാവ്​ വാലന്റൈൻസ്​ ദിനത്തിൽ കൂടെ വരണമെന്ന് അഭ്യർത്ഥിച്ചു. യുവതി വിസമ്മതിച്ചോടെ മർദ്ദിക്കുകയും നിർബന്ധിച്ച്​ കാറിൽ കയറ്റികൊണ്ടുപോകുകയും ചെയ്​തു. ഇത് കണ്ട, അയൽവാസികൾ ​പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.