
മുംബയ്: ' ആറടി അകലത്തിൽ സ്നേഹം പങ്കിടാം. മാസ്ക് ഒഴിവാക്കതിരിക്കൂ...' വാലൈന്റൻസ് ദിനത്തിൽ വേറിട്ട ആശംസയുമായി മുംബയ് പൊലീസ്. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലിട്ട വീഡിയോ സന്ദേശത്തിൽ കൊവിഡ് പ്രതിരോധ മുൻകരുതലുകളെ ഓർമിപ്പിച്ചുകൊണ്ടാണ് മുംബയ് പൊലീസ് വാലൈന്റൻസ് ദിനം ആശംസിച്ചത്.
'അകലം സ്‌നേഹത്തെ സുദൃഢമാക്കും'എന്ന വാചകത്തോടെയാണ് ഒമ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ. മാസ്‌കിന്റെ ഉപയോഗവും സാമൂഹ്യ അകലവുമാണ് വീഡിയോയിൽ ഓർമിപ്പിക്കുന്നത്.
വിഡിയോ ട്വീറ്റ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ തന്നെ അത് വൈറലായി.