mario-draghi

റോം: ഇറ്റാലിയൻ പ്രധാനമന്ത്രിയായി സാമ്പത്തിക വിദഗ്ദ്ധൻ മാരിയോ ദ്രാഗി സ്ഥാനമേറ്റു. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മുൻ പ്രസിഡന്റാണ് ദ്രാഗി. ഇറ്റലിയിലെ പ്രധാന പാർട്ടികളിൽ ഒന്നൊഴികെ എല്ലാം കൂട്ടുകക്ഷി ഗവൺമെന്റിലുണ്ട്. പ്രധാനപ്പെട്ട പദവികളിൽ പ്രഗത്ഭരായ മുൻ ഉദ്യോഗസ്ഥരെ നിയമിച്ചാണ് പുതിയ ഭരണം. ഗിസപ്പെ കോണ്ടെ സർക്കാർ താഴെ വീണതിനെത്തുടർന്നാണു ഭരണമാറ്റം. കൊവിഡ് മൂലം തകർന്ന ഇറ്റലിയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, യൂറോപ്യൻ യൂണിയന്റെ മാന്ദ്യവിരുദ്ധ പാക്കേജ് ഫലപ്രദമായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് ഐക്യസർക്കാർ പ്രതിനിധിയായ ദ്രാഗിയുടെ ദൗത്യം.