starve-to-death

സുഡാൻ: ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ മരുഭൂമിയിൽ കുടുങ്ങിയ എട്ടംഗ കുടുംബം പട്ടിണി കിടന്ന് മരിച്ചതായി റിപ്പോർട്ട്. പകുതി അഴുകിയ മൃതദേഹങ്ങൾ കാറിന് ചുറ്റും കിടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരിച്ചവരടക്കം 21 ഓളം ആളുകൾ ലിബിയൻ നഗരമായ കുഫ്രയിൽ നിന്ന് 400 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കണ്ടെത്തിയ വെളുത്ത ടൊയോട്ട സെക്വോയയിൽ യാത്ര ചെയ്തെന്നാണ് റിപ്പോർട്ടുണ്ട്. മറ്റുള്ള 13 പേര്‍ എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. കുടുംബം 2020 ആസ്റ്റിൽ സുഡാനിലെ എൽ ഫാഷറിൽ നിന്നും ലിബിയയിലെ കുഫ്ര നഗരത്തിലേക്ക് കാറിൽ യാത്ര തിരിക്കുകയായിരുന്നുവെന്ന് ലിബിയൻ പൊലീസ് അറിയിച്ചു. ആറ് മാസങ്ങൾക്ക് ശേഷമാണ് ഈ കാർ കണ്ടെത്തിയത്. ഇക്കൂട്ടത്തിൽ കൈപ്പടയിൽ എഴുതിയ കത്തും ഉണ്ടായിരുന്നു. ഈ കത്ത് കണ്ടെത്തുന്നവർ ആരു തന്നെ ആയാലും ഇത് എന്റെ സഹോദരന്റെ നമ്പരാണ്. ഞാൻ നിങ്ങളെ ദൈവത്തെ ഏൽപ്പിക്കുന്നു. എന്റെ അമ്മയെ നിങ്ങളുടെ അടുക്കൽ കൊണ്ടുവന്നതിൽ ക്ഷമിക്കൂ, എന്നാണ് കത്തിൽ കുറിച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.