cannibal-serial-killer

മോസ്‌കോ: സുഹൃത്തുക്കളെ കൊന്ന് ഭക്ഷിച്ച കേസിൽ റഷ്യയിലെ കുപ്രസിദ്ധ സീരിയൽ കില്ലറായ എഡ്വേഡ് സെലൻസ്‌നോവിന് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് റഷ്യൻ കോടതി. പരോളില്ലാത്ത ശിക്ഷാകാലയളവാണ് പ്രതിക്ക് വിധിച്ചത്. പിഴയായി വിധിച്ച ഒരു ദശലക്ഷം റുബിൾ (ഏകദേശം, 000 14,000) ഇരകളുടെ കുടുംബത്തിന് കൈമാറണമെന്ന് കോടതി വ്യക്തമാക്കി.

സുഹൃത്തുക്കളെയും പരിചയക്കാരെയും സ്വന്തം വസതിയിലും രഹസ്യ കേന്ദ്രത്തിലും എത്തിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുമായിരുന്നു ഇയാൾ. 2016 മാർച്ചിനും 2017 മാർച്ചിനുമിടയിൽ മൂന്ന് സുഹൃത്തുക്കളെ താൻ കൊന്ന് ഭക്ഷിച്ചെന്ന് വിചാരണ വേളയിൽ പ്രതി വ്യക്തമാക്കിയിരുന്നു. മദ്യം നൽകിയ ശേഷമാണ് കൊലപാതകം നടത്തിയിരുന്നത്. ആവശ്യമായ മാംസം ശരീരത്തിൽ നിന്നും മുറിച്ചെടുത്ത് പാചകം ചെയ്‌ത് കഴിക്കുന്നതായിരുന്നു ഇയാളുടെ രീതി. ബാക്കി വരുന്ന ശരീരഭാഗങ്ങൾ വീടിന് സമീപത്തെ തടാകത്തിൽ ഉപേക്ഷിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് എഡ്വേഡ് പിടിയിലാകുന്നത്. കാണാതായ വ്യക്തികളിലൊരാളുടെ പിതാവ് എഡ്വേഡിന്റെ വീട്ടിൽ എത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മകന്റെ ജാക്കറ്റും പാസ്‌പോർട്ടും പ്രതിയുടെ വീട്ടിൽ നിന്നും പിതാവിന് ലഭിച്ചു. തുടർന്ന് അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.

തന്റെ തലയ്ക്കകത്തു നിന്നും കേട്ട ശബ്ദമാണ് തന്നോട് കൊല നടത്താൻ പറഞ്ഞതെന്നാണ് എഡ്വേഡ് പറയുന്നത്.