jammu-attack

ശ്രീനഗർ: രാജ്യത്തെ നടുക്കി​യ പുൽവാമ ആക്രമണത്തി​ന്റെ രണ്ടാം വാർഷിക ദിനത്തിൽ തിരക്കേറിയ ജമ്മു ബസ് സ്റ്റാന്റിൽ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. അത്യു​ഗ്ര സ്​ഫോടന ശേഷിയുള്ള ഐ.ഇ.ഡി(ഇം​പ്രൊവൈസ്​ഡ്​ എക്​സ്​പ്ലോസീവ്​ ഡിവൈസ്​),​ ആറ് പിസ്റ്റലുകൾ തുടങ്ങിയവയാണ് കണ്ടെത്തി നിർവീര്യമാക്കിയത്. പുൽവാമ വാർഷികത്തിൽ ഭീകരർ ആക്രമണത്തിനൊരുങ്ങുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിൽ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതെന്നാണ് റി​പ്പോർട്ട്. സാംബ ജില്ലയിൽ നിന്ന് രണ്ട് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്. സംഭവവുമായി ബന്ധപ്പെട്ട് ചണ്ഡിഗഡിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർത്ഥി സുഹൈൽ,​ ഖ്വാസി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതായി ജമ്മു ഐ.ജി മുകേഷ് സിംഗ് പറഞ്ഞു.