
കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും റെക്കാഡ് വിലക്കുതിപ്പിന് പിന്നാലെ ജനത്തിന്റെ നടുവൊടിച്ച് എണ്ണവിതരണ കമ്പനികൾ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വിലയും തുടർച്ചയായി കൂട്ടുന്നു. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില ഇന്നലെ 50 രൂപ കൂട്ടി. ഇതോടെ, തിരുവനന്തപുരത്ത് വില 778.50 രൂപയായി. പുതുക്കിയ വില ഇന്ന് നിലവിൽ വന്നു.
ഡിസംബർ ഒന്നുമുതൽ ഇതുവരെ സിലിണ്ടറിന് കൂട്ടിയത് 175 രൂപയാണ്.