lpg

ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് അൻപത് രൂപ വർധിപ്പിച്ചു. അസംസ്‌കൃത എണ്ണവിലയിലെ വർധന ചൂണ്ടിക്കാട്ടിയാണ് വിലവർധന. പെട്രോൾ, ഡീസൽ വിലയിലെ റെക്കോർഡ് കുതിപ്പ് തുടരുന്നതിനിടെയാണ് എൽ.പി.ജി. വിലയും ക്രമാതീതമായി ഉയർത്തിയിരിക്കുന്നത്. വിലവർധനവ് ഇന്ന് അർധരാത്രിയോടെ നിലവിൽ വരും.

ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകവില കൂട്ടുന്നത്. ഈ മാസം നാലിന് സിലിണ്ടറിന് 25 രൂപ കൂട്ടിയിരുന്നു. പെട്രോൾ, ഡീസൽ വില സകല കണക്കുകൂട്ടലുകളും തെറ്റിച്ച് മുന്നേറുന്നതിനിടെയാണ് പാചകവാതക സിലിണ്ടറിന്റെ വിലയും കൂട്ടിയിരിക്കുന്നത്. അൻപത് രൂപ വർധിപ്പിച്ചതോടെ ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും.