
കണ്ണൂരിൽ എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കാണാൻ വരാത്തതിൽ വിഷമമുണ്ടെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ ബെർലിൻ കുഞ്ഞനന്തൻ നായർ. എങ്കിലും മുഖ്യമന്ത്രി കാണാൻ വാരത്തിൽ നിരാശയില്ലെന്നും അദ്ദേഹം തന്നെ കാണാൻ വരുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് പിണറായി വിജയനെ കാണാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. പ്രത്യയശാസ്ത്രപരമായ തർക്കം വ്യക്തിപരമായിപ്പോയി എന്നും ബെർലിൻ കുഞ്ഞനന്തൻ പറഞ്ഞിരുന്നു.
'പിണറായി വിജയനെ കാണാന്‍ സാധിക്കാത്തതില്‍ കുണ്ഠിതമുണ്ട്. എങ്കിലും നിരാശയില്ല. കാണാന്‍ അദ്ദേഹം വരുമെന്ന് തന്നെയാണ് വിശ്വാസം. മരിക്കും മുന്‍പ് കാണണമെന്നുണ്ട്. പൊറുക്കാന്‍ സാധിക്കാത്ത തെറ്റുകളൊന്നും ഞാന്‍ ചെയ്തിട്ടില്ല.'-അദ്ദേഹം പറയുന്നു.
പിണറായിയെ കാണണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹമാണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നും ബെർലിൻ കുഞ്ഞനന്തൻ നേരത്തെ പറഞ്ഞിരുന്നു. ഇത്രയും നല്ലൊരു മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇ.എം.എസിനേക്കാള്‍ മിടുക്കനാണ് പിണറായിയെന്നും ബര്‍ലിന്‍ അന്ന് പറഞ്ഞു.