
ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാനുപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. എന്നാൽ ഇതിലുപരി പല ആരോഗ്യപ്രശ്നങ്ങളെ തടയുന്നതിലും കറുവപ്പട്ട വലിയ പങ്കുവഹിക്കുന്നു. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. രോഗപ്രതിരോധശേഷിയും ഓർമ്മശേഷിയും വർദ്ധിപ്പിക്കാനും ആർത്തവസംബന്ധമായ പ്രശ്നങ്ങൾ , അമിതവണ്ണം എന്നിവ ഒഴിവാക്കാനും കറുവപ്പട്ട വെള്ളം ഉത്തമ ഔഷധമാണ്.
ദഹനക്കേട് അകറ്റാനും പ്രമേഹ രോഗമുള്ളവരിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിറുത്താനും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം എന്നും കുടിക്കുന്നത് സഹായിക്കും. അസിഡിറ്റി അലട്ടുന്നവർക്ക് കറുവപ്പട്ടയിട്ട വെള്ളം രോഗശമനത്തിന് ഉപകരിക്കും. ദിവസവും ഈ പാനീയത്തിൽ അൽപ്പം തേൻ ചേർത്ത് കഴിക്കുന്നത് ദഹന സംബന്ധമായതും കരൾ സംബന്ധമായതുമായ രോഗങ്ങളില്ലാതാക്കും. മുഖക്കുരു, കറുത്തപാടുകൾ എന്നിവ അകറ്റാൻ കറുവപ്പട്ടയുടെ പൊടി നാരങ്ങാനീരിൽ ചേർത്ത് പുരട്ടിയാൽ മതി.