petrol-diesel

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 26 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.87 രൂപയും, ഡീസലിന് 85.31 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 89.15 രൂപയും ഡീസലിന് 83.74 രൂപയുമായി. തുടർച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നത്. ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 100 കടന്നു. മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 101 രൂപയ്ക്കടുത്തെത്തി. ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും കൂട്ടിയിരുന്നു.


അതേസമയം കൂട്ടിയ പാചകവാതക വില നിലവിൽ വന്നു. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ഇന്നലെ 50 രൂപ കൂട്ടിയിരുന്നു. ഡിസംബർ ഒന്നുമുതൽ ഇതുവരെ സിലിണ്ടറിന് കൂട്ടിയത് 175 രൂപയാണ്.