fastag

ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രിമുതൽ രാജ്യത്ത് ഫാസ്ടാഗ് നിർബന്ധം. ഇല്ലാത്തവർ ഇരട്ടിതുക പിഴ അടക്കേണ്ടിവരും. ഫാസ്ടാഗ് എടുക്കാനുള്ള കാലാവധി ഇനി നീട്ടിനൽകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ടോൾ പ്ലാസകളെ ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കൂടാതെ ഇന്ധനം പാഴാകുന്നത് കുറയ്ക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയും ഫാസ്ടാഗിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞമാസം മുതൽ എം&എൻ കാറ്റഗറി വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു(നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളും, ചരക്കുവാഹനങ്ങളും).

2016ലാണ് ഫാസ്ടാഗിന്റെ ഓൺലൈൻ പേമെന്റ് നിലവിൽ വന്നത്. 2008 ലെ ദേശീയപാത ഫീ നിയമ പ്രകാരം ഫാസ്ടാഗ് ഇല്ലാത്തതോ കാലാവധി അവസാനിച്ചതോ ആയ വാഹനങ്ങൾക്ക് രണ്ടിരട്ടി തുക പിഴയായി അടക്കേണ്ടി വരും. ഇനി മുതൽ എല്ലാ ലെയിനുകളും ഫാസ്ടാഗ് ലെയിനുകളാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.