
മുംബയ്: മഹാരാഷ്‌ട്രയിലെ ജൽഗൺ ജില്ലയിൽ ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു.യാവൽ താലൂക്കിലെ കിംഗാവോണിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മരിച്ചവരെല്ലാം അഭോഡ, കെർഹാല, റാവെർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Heart-wrenching truck accident in Jalgaon, Maharashtra. Condolences to the bereaved families. May the injured recover at the earliest: PM @narendramodi
— PMO India (@PMOIndia) February 15, 2021
ഇന്നലെ ആന്ധ്രാപ്രദേശിലെ കർനൂൾ ജില്ലയിൽ നടന്ന വാഹനാപകടത്തിൽ പതിനാല് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിനി ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.