sensex

മുംബയ്: ഓഹരി വിപണിയിൽ വൻ കുതിപ്പ്. ഇതാദ്യമായി സെൻസെക്‌സ് 52,000 കടന്നു. 451 പോയിന്റ് നേട്ടത്തിലാണ് സെൻസെക്‌സ് 52,005ൽ എത്തി​യത്. നിഫ്റ്റി 122 പോയിന്റ് ഉയർന്ന് 15,285ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ബി എസ് ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ഇൻഡസിന്റ് ബാങ്ക്, എച്ച് ഡി എഫ്‌ സി ബാങ്ക്, എച്ച് ഡി എഫ്‌ സി, ഭാരതി എയർടെൽ, ഐ സി ഐ സി ഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ടൈറ്റാൻ, എസ് ബി ഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുളളത്. അതേസമയം 367 ഓഹരികൾ നഷ്ടത്തിലാണ്. ടി സി എസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഒ എൻ ജി സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. 75 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 1.7ശതമാനത്തിലേറെ നേട്ടത്തിലാണ്.