amithshaw

അഗർത്തല: ഇന്ത്യയ്ക്കൊപ്പം അയൽരാജ്യങ്ങളായ നേപ്പാളി​ലും ശ്രീലങ്കയി​ലും സർക്കാർ രൂപീകരി​ക്കുകയാണ് ബി​ ജെ പി​യുടെ ലക്ഷ്യമെന്നും ഇതിനാണ് അമിത്ഷാ പദ്ധതി ഇട്ടിരിക്കുന്നതെന്നും ത്രിപുര മുഖ്യമന്ത്രി​ ബിപ്ലബ് കുമാർ ദേബ് . അഗർത്തലയി​ൽ നടന്ന ഒരു പാർട്ടി​ പരി​പാടി​യി​ൽ സംസാരി​ക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധി​ച്ച് അമിത്ഷായുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടുന്നതിനിടെയാണ് ബിപ്ളവ് ഇങ്ങനെ പറഞ്ഞത്. 'അപ്പോൾ അമിത് ഷാ ആയിരുന്നു ബി ജെ പിയുടെ ദേശീയ പ്രസിഡന്റ്. നിരവധി സംസ്ഥാനങ്ങളിൽ ബി ജെ പി സർക്കാർ രൂപീകരിച്ചു എന്ന് ചർച്ചയ്ക്കിടെ പാർട്ടിയുടെ സംസ്ഥാനത്തെ നോർത്ത് ഈസ്റ്റ് സോണൽ സെക്രട്ടറി അജയ് ജാംവൽ പറഞ്ഞു. അപ്പോൾ, നേപ്പാളും ശ്രീലങ്കയുമാണ് ഇനി അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്കും പാർട്ടി പ്രവർത്തനം ഊർജ്ജിതപ്പെടുത്തി അധികാരമുറപ്പിക്കുമെന്നുമായി​രുന്നു അമി​ത്ഷായുടെ മറുപടി​'. ബിപ്ളവിന്റെ പരാമർശം സോഷ്യൽ മീഡിയും ട്രോളർമാരും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. മഹാഭാരതകാലത്ത് തന്നെ ഇന്റർനെറ്റ് സൗകര്യം നിലനിന്നിരുന്നു എന്ന് ബിപ്ളവിന്റെ ​നേരത്തേയുളള പരാമർശം ഏറെ പരിഹസിക്കപ്പെട്ടിരുന്നു.