suresh-gopi

വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ സിനിമയൊരുങ്ങുന്നു. പാപ്പൻ എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നത്. ലേലം, വാഴുന്നോർ,പത്രം,നായർ സാബ് ഉൾപ്പടെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.