dileep-kavya-meenakshi

രണ്ട് ദിവസം മുമ്പായിരുന്നു നടനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. ചടങ്ങിൽ നാദിർഷയുടെ ഉറ്റ സുഹൃത്തും നടനുമായ ദിലീപും കുടുംബവുമായിരുന്നു ഏറ്റവും തിളങ്ങിയത്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആയിഷ.

വിവാഹത്തിന് മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റ് കൂട്ടുകാർക്കുമൊപ്പമുള്ള മീനാക്ഷിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേർ മിനാക്ഷിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

മകളുടെ ഡാൻസ് കാണാൻ ദിലീപും കാവ്യ മാധവനും വേദിയുടെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ വേദിയിലെ മീനാക്ഷിയുടെ ഡാൻസ് ആസ്വദിക്കുന്ന ദിലീപിന്റെയും കാവ്യ മാധവന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. ദിലീപ് ടൈെംസ് ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.