
ചോക്ലേറ്റ് നൺ കട്ട
ചേരുവകൾ
മൈദ.............ഒരുകപ്പ്
കൊക്കോപ്പൊടി..........കാൽകപ്പ്
പൊടിച്ച പഞ്ചസാര...............ഒന്നേകാൽ കപ്പ്
എണ്ണ..................അരക്കപ്പ്
ഏലയ്ക്ക...........................കുറച്ച് തൊലിച്ചത്
ഉപ്പ്...............ഒരുനുള്ള്
സോഡാപ്പൊടി.............അരടീ.സ്പൂൺ
തയ്യാറാക്കുന്നവിധം
മൈദ ഒരു ബൗളിൽ ഇടുക. ഇതിലേക്ക് കൊക്കോപ്പൊടിയും സോഡാപ്പൊടിയും ചേർക്കുക. പൊടിച്ച പഞ്ചസാരയും ഉപ്പും ഇതിൽ ചേർക്കുക. എണ്ണ കുറെശ്ശെ ഒഴിച്ച് കുഴയ്ക്കുക. നാരങ്ങാവലിപ്പമുള്ള ഉരുളകളാക്കി മീതെ ഏലയ്ക്കാതരികൾ ഇട്ട് ബട്ടർ തേച്ച ബേക്കിംഗ് ട്രേയിലേക്ക് നിരത്തുക. ഇവ ചെറുതായൊന്നമർത്തുക. ഈ ട്രേ പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് ബേക്ക് ചെയ്ത് കരുകരുപ്പാക്കി എടുക്കുക.
കരാമൽ ചെൽസാബൺ
ചേരുവകൾ
മൈദ..........ഒന്നരക്കപ്പ്
ബട്ടർ...............മുക്കാൽകപ്പ്
പൊടിച്ച പഞ്ചസാര.............ഒരുകപ്പ്
ബേക്കിംഗ് പൗഡർ..............ഒന്നരടീ.സ്പൂൺ
ഉപ്പ്..........ഒരുനുള്ള്
പാൽപ്പൊടി...............3 ടേ.സ്പൂൺ
കിസ്മിസ്...............2 ടേ.സ്പൂൺ
ചെറിപ്പഴം (ചെറുതായി നുറുക്കിയത്)..............2 ടേ.സ്പൂൺ
വാൾനട്ട്..................2 ടേ.സ്പൂൺ
പാൽ...............കുഴയ്ക്കാൻ പാകത്തിന്
തയ്യാറാക്കുന്നവിധം
രണ്ടു ടേ.സ്പൂൺ ബട്ടറും അരക്കപ്പ് പൊടിച്ച പഞ്ചസാരയും ഒരു ബൗളിൽ എടുക്കുക. ഇത് നന്നായി യോജിപ്പിച്ച് ദീർഘചതുരാകൃതിയിലുള്ള ഒരു കേക്ക് ടിന്നിന്റെ ബേയ്സ് ആയി അമർത്തിവയ്ക്കുക. ഇത് പ്രീഹീറ്റ് ചെയ്ത ഒരു ഓവനിലേക്ക് മാറ്റുക. അഞ്ച് മിനിറ്റ് വയ്ക്കുക. മൈദയും ഉപ്പും ബേക്കിംഗ് പൗഡറും കൂടി തെള്ളി ഒരു ബൗളിൽ ഇടുക. മിച്ചമുള്ള അരക്കപ്പ് പഞ്ചസാര മാറ്റിവയ്ക്കുക. മൈദയും ബട്ടറും തമ്മിൽ ചേർത്ത് നന്നായി തിരുമ്മിപ്പിടിപ്പിച്ച് വയ്ക്കുക. ഇതിൽ പാൽപ്പൊടിയും മിച്ചമുള്ള അരക്കപ്പ് പൊടിച്ച പഞ്ചസാരയും കുഴയ്ക്കാൻ ആവശ്യത്തിനുള്ള പാലും ചേർത്ത് കുഴച്ച് മയമുള്ള മാവാക്കിവയ്ക്കുക. കിസ്മിസിട്ട് കുഴച്ച് പരത്തുക. രണ്ടു സെ.മീ കനം ഉണ്ടായിരിക്കുന്ന തയ്യാറാക്കിവച്ചിരിക്കുന്ന ബേക്കിംഗ് ട്രേയിലേക്കിത് മാറ്റുക. സമചതുരാകൃതിയിൽ വരഞ്ഞ് വയ്ക്കുക. 25-30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഇതൊരു പ്ലേറ്റിലേക്ക് കമഴ്ത്തുക. മീതെ അല്പം പൊടിച്ച പഞ്ചസാര വിതറി വിളമ്പുക.

കോക്കനട്ട് ഡയമണ്ട്സ്
ചേരുവകൾ
ചുരണ്ടിയ തേങ്ങ............ഒരുകപ്പ്
മൈദ.............ഒന്നേകാൽ കപ്പ്
പൊടിച്ച പഞ്ചസാര............ഒരുകപ്പ്
എണ്ണ...................അരക്കപ്പ്
പാൽ..............കാൽക്കപ്പ്
ബേക്കിംഗ് പൗഡർ..............ഒരു ടീ.സ്പൂൺ
ഉപ്പ്..............ഒരുനുള്ള്
തയ്യാറാക്കുന്നവിധം
മൈദ, ബേക്കിംഗ് പൗഡർ, പൊടിച്ച പഞ്ചസാര, ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ തെള്ളിച്ച് ഒരു ബൗളിൽ ഇടുക. ഇതിൽ തേങ്ങയും എണ്ണയും ചേർത്ത് ഇളക്കുക. പാൽ ഒഴിച്ച് കുഴയ്ക്കുക, ഇത് ചെറു ഉരുളകളാക്കുക. കാലിഞ്ച് കനത്തിൽ പരത്തി ഡയമണ്ട് ആകൃതിയിലുള്ള ബിസ്ക്കറ്റ് കട്ടർ കൊണ്ട് മുറിച്ചെടുക്കുക. ഇവ നെയ്മയം പുരട്ടിയ ഒരു ബേക്കിംഗ് ട്രേയിൽ നിരത്തുക. ഓവന്റെ താപനില 180ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്ത് വയ്ക്കുക. ബേക്കിംഗ് ട്രേ ഓവനിൽ വച്ച് 20-25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
വീറ്റ് ആന്റ് കോൺഫ്ലോർ ട്വീസ്റ്റ്
ചേരുവകൾ
ഗോതമ്പുപൊടി.........ഒന്നരക്കപ്പ്
കോൺഫ്ലോർ..........അരക്കപ്പ്
ചെറുചൂട് പാൽ............കാൽക്കപ്പ്
ബട്ടർ.........മുക്കാൽകപ്പ്
ഉപ്പ്...........കാൽ ടീ.സ്പൂൺ
ബേക്കിംഗ് പൗഡർ...............ഒരു ടീ.സ്പൂൺ
കടുക് പൊടി..............കാൽ ടീ.സ്പൂൺ
ഓമം..............കാൽ ടീ.സ്പൂൺ
തയ്യാറാക്കുന്നവിധം
ഒരു ബൗളിൽ ബട്ടർ  ഇട്ട് നന്നായിളക്കി മയക്കുക. ഇതിൽ ഗോതമ്പുപൊടി, കോൺഫ്ലോർ, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് കുഴച്ച് മയപ്പെടുത്തുക. ഗോതമ്പുപൊടി വിതറിയ പ്രതലത്തിൽ വച്ച് പരത്തി കാൽ ഇഞ്ച് കനമുള്ള റിബണിന്റെ ആകൃതിയിൽ മുറിച്ചെടുക്കുക. ഇതിന്റെ നീളം കുറച്ച് ഇഷ്ടമുള്ള ആകൃതിയിലാക്കി വയ്ക്കുക. ഇവ ഒരു ബട്ടർ തേച്ച ബേക്കിംഗ് ട്രേയിൽ നിരത്തി പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 15-20 മിനിറ്റ് (180ഡിഗ്രി  സെൽഷ്യസിൽ) ബേക്ക് ചെയ്തെടുക്കുക.
പാൽപ്പേട
ചേരുവകൾ 
ബട്ടർ................................ 100 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക്............. 1ടിൻ
പാൽപ്പൊടി.................... 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ബട്ടർ ഉരുക്കിയെടുക്കുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും പാൽപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ആ മിശ്രിതം മൈക്രൊവേവ് ഓവനിൽ മൂന്ന് മിനിട്ട് വയ്ക്കുക. എന്നിട്ട് അവ പുറത്തെടുത്ത് വീണ്ടും തിളപ്പിക്കുക. വീണ്ടും രണ്ടു മിനിട്ട് ഓവനിൽ വയ്ക്കുക. എന്നിട്ട് ആ മിശ്രിതത്തെ എണ്ണമയം പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി തണുത്തതിനുശേഷം മുറിച്ചെടുത്ത് ഓരോന്നും ബട്ടർ പേപ്പറിൽ പൊതിയുക. (മൈക്രോവേവ് ഓവൻ ചൂട് 900 ഡിഗ്രി).