
ഇരിപ്പിട വിവാദത്തിൽ നടി പാർവതിയെ ന്യായീകരിച്ച് പോസ്റ്റിട്ട നടൻ ഷമ്മി തിലകന് ഒരു മലയാളി പ്രേക്ഷകന്റെ വായടപ്പിക്കുന്ന മറുപടി. ആരാണ് പാർവതി?അപ്പോൾ കണ്ടവനെ അപ്പാ എന്നുവിളിക്കാത്ത വ്യക്തി എന്ന ഷമ്മിയുടെ പോസ്റ്റിനായിരുന്നു ഉശിരൻ മറുപടി ലഭിച്ചത്. 'സർ, അലൻസിയർ, വിനായകൻ, സ്റ്റെഫി സേവിയർ,വിധു വിൻസെന്റ് വിഷയത്തിൽ ഒക്കെ ബഹുമാനപ്പെട്ട പാർവതി മാഡം കണ്ട അപ്പന്മാർ ആരായിരുന്നു എന്നൊന്ന് പറയാമോ എന്നായിരുന്നു ആ കമന്റ്.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർത്താ സമ്മേളനത്തിൽ ഹണിറോസിനും രചന നാരായണൻ കുട്ടിക്കും ഇരിപ്പിടം കിട്ടാത്തതിനെ തുടർന്നാണ് വിവാദങ്ങൾ തുടങ്ങിയത്. പാർവതി അടക്കമുളളവർ ഇതിനെതിരെ രംഗത്തെത്തി. എന്നാൽ വിഷയത്തെ ന്യായീകരിച്ച് രചന നാരായണൻകുട്ടി ഫേസ് ബുക്ക് പോസ്റ്റിട്ടു. ഇതിന് താഴെ വന്ന ഒരു കമന്റിന് രചന പ്രതികരിച്ചതോടെയാണ് വിവാദം കൂടുതൽ കടുത്തത്. ആരാണ് ഈ പാർവതി? എനിക്കുവേണ്ടി ശബ്ദിക്കാൻ ആരും വരേണ്ട സ്വന്തമായി ഒരു നാവ് ഉണ്ട് എന്നുമായിരുന്നു രചനയുടെ മറുപടി. ഇതോടെയാണ് പാർവതിയെ ന്യായീകരിച്ച് ഷമ്മി തിലകൻ രംഗത്തെത്തിയത്.