epf

ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻ സ്‌കീം പ്രകാരം സർക്കാർ നൽകേണ്ട പലിശ വിഹിതം മുടങ്ങിയത് 40 ലക്ഷം പേർക്ക്. 2019-20ലെ പലിശ വിഹിതം സർക്കാർ വിതരണം ചെയ്‌തത് ഒന്നരമാസം മുൻപാണ്. വിതരണം വൈകാൻ കാരണമായി പറയപ്പെടുന്നത് തിരിച്ചറിയൽ രേഖകളിലെ വൈരുദ്ധ്യമോ തൊഴിലാളികളെ തൊഴിൽദാതാക്കൾ തിരിച്ചറിയാത്തതോ ആണ്. ഇപിഎഫ്‌ഒയിലെ ഫീൽഡ് ഓഫീസർമാർ തൊഴിൽദാതാക്കളെ കണ്ട് ഈ വിഷയം ചർച്ച ചെയ്യാനൊരുങ്ങുകയാണ്.

പലിശ വിഹിതം വ്യക്തികൾക്ക് നൽകുന്നതിന് പകരം സ്ഥാപനങ്ങളിലേക്കാണ് സർക്കാർ നൽകുന്നത്. മുൻപും പലിശ വിഹിതം വൈകി നൽകുന്നത് വാർത്തയായിട്ടുണ്ട്. 2019-20 വർഷത്തെ പലിശവിഹിതം ഡിസംബർ 31ന് വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും 8 മുതൽ 10 ശതമാനം ഗുണഭോക്താക്കൾക്കും ഈ തുക ലഭിച്ചിട്ടില്ല. ആറ് കോടിയോളം ഉപഭോക്താക്കൾക്ക് 8.5 ശതമാനം പലിശ നിരക്കിലാണ് വിതരണം ചെയ്യുക. 2019-20 വർഷത്തിൽ ഇതിനായി 60,700 കോടി രൂപയാണ് ഇ.പി.എഫിന് വേണ്ടിവന്നത്. 8.15 ശതമാനം ആദ്യഘട്ടത്തിലും .35 ശതമാനം പലിശ രണ്ടാമത് ഘട്ടമായുമാണ് പണം വിതരണം ചെയ്യുക.