
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. സമരം നടത്തുന്നവരുമായി സംസാരിച്ച അദ്ദേഹം ഉദ്യോഗാർത്ഥികളുടെ പ്രശ്‌നങ്ങൾ കേട്ടു മനസിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാർത്ഥികൾ ഉമ്മൻചാണ്ടിയുടെ കാലു പിടിച്ച് കരഞ്ഞു. പ്രശ്‌നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ഉദ്യോഗാർത്ഥികൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിന് വീണ്ടും സാധുത നൽകാൻ കോടതിക്ക് മാത്രമേ സാധിക്കുകയുളളൂവെന്നും ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സർക്കാരിന് പൂർണ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും അത് ചെയ്‌തില്ല. അത് ചെയ്യാത്ത സാഹചര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.