
സുരേഷ് ഗോപി മാത്യൂസ് പാപ്പൻ എന്ന െഎ. പി.എസ് ഒാഫീസറുടെ വേഷത്തിൽ എത്തുന്ന ജോഷി ചിത്രം പാപ്പൻ മാർച്ച് 5ന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും. പത്തുവർഷത്തിനുശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം മാസ് പൊലീസ് ത്രില്ലറാണ്. ഏറെക്കാലത്തിനുശേഷം ജോഷി ഒരുക്കുന്ന പൊലീസ് സ് റ്റോറിയായ പാപ്പനിലൂടെ സുരേഷ് ഗോപി നീണ്ട ഇടവേളക്കുശേഷം പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.അച്ഛനൊപ്പം ഗോകുൽ സുരേഷ് ആദ്യമായി ഒന്നിച്ചു അഭിനയിക്കുകയാണ്. സുരേഷ് ഗോപിയുടെ 252-ാം ചിത്രമായ പാപ്പനിൽ െഎ.പി.എസ് കാരിയായ മകളുടെ വേഷത്തിൽ നിത പിള്ള എത്തുന്നു. നൈല ഉഷ, ആശ ശരത്, കനിഹ, ലെന, സണ്ണി വയ്ൻ, വിജയരാഘവൻ, ടിനിടോം, ഷമ്മി തിലകൻ, ചന്ദുനാഥ് ഉൾപ്പെടെ വൻതാരനിരയുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി ആണ് പാപ്പൻ നിർമിക്കുന്നത്.ആർ ജെ ഷാൻ തിരക്കഥ ഒരുക്കുന്നു. കെയർ ഒാഫ് സൈറബാനുവിന് തിരക്കഥ ഒരുക്കിയത് ഷാനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അറുപതുദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.