
അശ്വതി:സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. വിവാഹകാര്യത്തിന് തീരുമാനം എടുക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിനു ശാരീരിക അസുഖങ്ങൾ ഉണ്ടാകും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസത്തിനു സാദ്ധ്യത. ശനിയാഴ്ച ദിവസം ഉത്തമം.
ഭരണി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഔദ്യോഗികമായ മേന്മ ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അപകീർത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യത. നീർദോഷസംബന്ധമായ രോഗങ്ങൾ ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
കാർത്തിക: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സഹോദരങ്ങളിൽ നിന്നും മനക്ളേശത്തിനു സാദ്ധ്യത. അധിക ചെലവുകൾ വർദ്ധിക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. ശനിയാഴ്ച ദിവസം ഉത്തമം.
രോഹിണി: സഹോദരങ്ങളിൽ നിന്ന് ഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തൊഴിൽ മേഖലയിൽ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. സാമ്പത്തിക നേട്ടം ഉണ്ടാകും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ബുധനാഴ്ച ദിവസം ഉത്തമം.
മകയീരം: മാതൃഗുണം ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യഗുണം പ്രതീക്ഷിക്കാം. വിവാഹാലോചനകൾക്ക് സാദ്ധ്യത. ജോലിഭാരം വർദ്ധിക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. അധിക ചെലവുകൾ വർദ്ധിക്കും. ഭാഗ്യപുഷ്ടി അനുഭവപ്പെടും. കർമ്മപുഷ്ടി ഉണ്ടാകും. ഗാർഹിക സുഖം കുറയും. തൊഴിൽ തടസം നേരിടും. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ശനിയാഴ്ച ദിവസം ഉത്തമം.
പുണർതം: മാതൃഗുണം ലഭിക്കും. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. നൂതനഗൃഹലാഭത്തിന് സാദ്ധ്യത. സന്താനഗുണം പ്രതീക്ഷിക്കാം. ശനിയാഴ്ച ദിവസം ഉത്തമം.
പൂയം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കണ്ടകശനി കാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മപുഷ്ടിക്കു തടസങ്ങൾ നേരിടും. ബുധനാഴ്ച ദിവസം ഉത്തമം.
ആയില്യം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനനഷ്ടത്തിനു സാദ്ധ്യത. വിദേശയാത്രക്ക് തടസം നേരിടും. മാതാവിന് ശാരീരിക അസുഖങ്ങൾ ഉണ്ടാകും. ദാമ്പത്യകലഹത്തിന് സാദ്ധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
പൂരം: മാതൃ കലഹത്തിന് സാദ്ധ്യത. പിതാവിനു ശാരീരിക അസുഖങ്ങൾ ഉണ്ടാകും. സഹോദര സ്ഥാനീയരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും, കർമ്മപുഷ്ടി ലഭിക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. വിവാഹാലോചനകൾക്ക് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. പരീക്ഷാദികളിൽ വിജയ സാദ്ധ്യത. ദാമ്പത്യസുഖവും, മനസന്തോഷവും അനുഭവപ്പെടും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ധനനഷ്ടത്തിനു സാദ്ധ്യത. സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടാകും. ശനിയാഴ്ച ദിവസം ഉത്തമം.
അത്തം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. അംഗീകാരവും പ്രശസ്തിയും ലഭിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സഹോദരഗുണം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. സർക്കാർ ആനുകൂലങ്ങൾ ലഭിക്കും. സംഗീതാദികലകളിൽ താൽപ്പര്യം വർദ്ധിക്കും. സന്താനങ്ങളാൽ മനഃസമാധാനക്കുറവ് ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
ചിത്തിര: വിദ്യാർത്ഥികൾക്ക് അനുകൂലസമയം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സാമ്പത്തിക നേട്ടം കൈവരും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വെള്ളിയാഴ്ച ദിവസം ഉത്തമം.
ചോതി: പിതൃഗുണം ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക്, അവിചാരിതമായി ധനലാഭം ഉണ്ടാകും. സഹോദരാദിസുഖക്കുറവ് അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. ബുധനാഴ്ച ദിവസം അനുകൂലം. സഹോദര സ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും
അനിഴം: വിദേശയാത്രക്ക് അനുകൂലം. പിതൃഗുണം ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും.സഹോദരന്റെ വിവാഹത്തിന് തീരുമാനമുണ്ടാകും. സത്ക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
കേട്ട: ഔദ്യോഗികഗുണം ഉണ്ടാകും. മംഗളകർമ്മങ്ങൾ നടക്കും. ഗൃഹ സംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ബഹുജനപ്രീതി ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സന്താനങ്ങളാൽ മനോവിഷമം ഉണ്ടാകും. പിതൃഗുണവും, ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സഹോദര ഗുണം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: പിതൃ സമ്പത്ത് ലഭ്യമാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. ഗൃഹ കാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രാടം: സഹോദരഗുണം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഗൃഹകാര്യങ്ങളിൽ അലസത അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവോണം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സംഗീതാദികലകളിൽ താത്പ്പര്യം വർദ്ധിക്കും. ദാമ്പത്യ കലഹത്തിന് സാദ്ധ്യത. കാലുവേദന അനുഭവപ്പെടും. സന്താനങ്ങളാൽ മനക്ലേശത്തിന് സാദ്ധ്യത. ഏഴരശനി കാലമായതിനാൽ ഗൃഹ സംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. ദാമ്പത്യ കലഹത്തിന് സാദ്ധ്യത ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
അവിട്ടം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഉദ്യോഗഗുണം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും,  ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. ചെലവുകൾ വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: മാതൃസ്വത്ത് ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: ദാമ്പത്യപരമായി അനുകൂല സമയം. സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ഉദ്യോഗ ഗുണം ഉണ്ടാകും. വിവാഹകാര്യത്തിന് തീരുമാനം എടുക്കും. സഹോദരഗുണം പ്രതീക്ഷിക്കാം. സന്താനങ്ങൾ മുഖേന മനസമാധാനം കുറയും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ബുധനാഴ്ച ദിവസം അനുകൂലം.
രേവതി: ഉപരിപഠനത്തിന് തടസം നേരിടും. സാമ്പത്തിക ക്ലേശം അനുഭവപ്പെടും. വിവാഹകാര്യത്തിന് തീരുമാനം ഉണ്ടാകും. മാതാവിന് ശാരീരിക അസുഖങ്ങൾ ഉണ്ടാകും. കർമ്മ ഗുണാഭിവൃദ്ധിക്ക് സാദ്ധ്യത. ദാമ്പത്യകലഹമുണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.