aa

തീവണ്ടിക്കുശേഷം ടി. പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മടങ്ങി വരുന്നു. ഇരുപത്തിയഞ്ചു വർഷത്തിനുശേഷം അരവിന്ദ് സ്വാമി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ശ്രീദേവി നായികയായി എത്തിയ ദേവരാഗമാണ് അരവിന്ദ് സ്വാമി അവസാനം അഭിനയിച്ച മലയാള ചിത്രം. കുഞ്ചാക്കോ ബോബൻ ആണ് ഒറ്റിലെ മറ്റൊരു താരം.ഫെബ്രുവരി 27ന് മംഗ്ളൂരുവിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പൂർണമായി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ്. തമിഴ്, മലയാളം ഭാഷകളിലായി ഒരുക്കുന്ന ഒറ്റ് രണ്ടു ഭാഷകളിലും ഒരുമിച്ച് ജൂലായിൽ റിലീസ് ചെയ്യാനുള്ള തയാറെെടുപ്പിലാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ നടൻ ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് എസ്. സഞ്ജീവ് രചന നിർവഹിക്കുന്നു. വിജയ് ഛായാഗ്രഹണവും എ. എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴി പൂർത്തിയായി.