oviya-helen

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഗോബാക്ക്മോദി എന്ന് പോസ്റ്റ് ചെയ്ത തെന്നിന്ത്യൻ താരവും മലയാളിയുമായ ഓവിയ ഹെലനെതിരെ തമിഴ്‌നാട് ബി.ജെ.പി ഘടകം പൊലീസിൽ പരാതി നൽകി. പ്രധാനമന്ത്രിയുടെ കഴിഞ്ഞ സന്ദർശനത്തിലും താരം സമാനമായ പ്രതികരണം നടത്തിയിട്ടുണ്ട്. അതിനാൽ, ഓവിയയ്ക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും ഇവരുടെ യഥാർത്ഥ ലക്ഷ്യങ്ങളും വിദേശബന്ധങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും ബി.ജെ.പി നിയമവിഭാഗം അംഗമായ അലക്‌സിസ് സുധാകരൻ പരാതിയിൽ ആവശ്യപ്പെടുന്നു. താരത്തിനെതിരെ രാജ്യവിരുദ്ധ കേസ് ഫയൽ ചെയ്യണമെന്നും പരാതിയിൽ ആവശ്യമുണ്ട്.