
ശശി കലിംഗ, കലാശാല ബാബു, ഗീഥാ സലാം എന്നിവരഭിനയിച്ച അവസാന ചിത്രമായ ഡെഡ് െെലൻ കൗഡില്യ പ്രൊഡക്ഷൻസിന്റെ ഒ ടി ടി വഴി ഇന്ന് റിലീസ് ചെയ്യും. ഒരു പക്കാ ത്രില്ലർ മൂഡിൽ കഥ പറയുന്ന ഇൗ ചിത്രത്തിൽ ജസ്റ്റ് ഫൺ ചുമ്മാ എന്ന പ്രോഗ്രാമിലൂടെയും ഹാപ്പി വെഡിംഗ് എന്ന സിനിമയിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗോപൻ, വിഷ്ണു രവീന്ദ്രൻ, റിയാസ് എം.ടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ സുഗത, ചെമ്പിൽ അശോകൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുംവേഷമിടുന്നു. അസ്ത്ര ലക്ഷ്മിയാണ് നായിക. ഫയർ ഫ്രെയിംസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഫ്ളാറ്റ് നമ്പർ 4ബി, ബാൽക്കണി എന്നീ സിനിമകൾക്ക് ശേഷം കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്യുന്ന ഡെഡ്ലൈൻ.