
ഗുവാഹത്തി: അസാമിലെ കാമാഖ്യ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. അദ്ദേഹത്തോടൊപ്പം മന്ത്രി ഹിമാന്ത ബിശ്വ ശർമ്മയും ഉണ്ടായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അസാമിൽ ഇന്നലെയാണ് ജയ്‌ശങ്കർ എത്തിയത്. സംസ്ഥാനത്തെ നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.