
മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സഹോദരി മീട്ടു സിംഗിനെതിരെയുള്ള എഫ്.ഐ.ആർ. ബോംബെ ഹൈക്കോടതി റദ്ദാക്കി. നടന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ പരാതിയിൽ മുംബയ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എ.എസ്. കർണിക്ക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് എഫ്.ഐ.ആർ. റദ്ദാക്കിയത്. അതേസമയം, സുശാന്തിന്റെ മറ്റൊരു സഹോദരി പ്രിയങ്ക സിംഗിനെതിരായ എഫ്.ഐ.ആർ. നിലനിൽക്കുമെന്നും ഇവർക്കെതിരായ അന്വേഷണം തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
സഹോദരിമാരും ഒരു ഡോക്ടറും നൽകിയ മരുന്ന് കുറിപ്പടി വാങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് സുശാന്ത് മരണപ്പെട്ടതെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് റിയ പരാതി നൽകിയത്.