nithya-menon

പ്രണയദിനത്തിൽ നടി നിത്യാമേനോൻ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു ചെറിയ കീരിയെ തോളിലിട്ട് നിൽക്കുന്ന ചിത്രമാണ് നിത്യ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

'എന്റെ ഒരേയൊരു വാലന്റൈൻ. പറയാതിരിക്കാൻ വയ്യ, ഇവന് വളരെയേറെ ഭംഗിയുണ്ട്. ഷൂട്ടിംഗ് തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സ്‌നേഹവും തോന്നി. അവനെ ശാന്തനാക്കി നിർത്തുന്നതിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു. എന്റെ കഴുത്തും തോളുമൊക്കെ ഇവനും തത്തയും ചേർന്ന് മാന്തിപ്പറിച്ചിടും."" ഇതായിരുന്നു താരം കുറിച്ച കമന്റ്. പ്രമുഖ മാദ്ധ്യമത്തിന്റെ സെലിബ്രിറ്റി കലണ്ടറിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി നടത്തിയ ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.