ducklo

വാഷിംഗ്ടൺ: പൊളിറ്റിക്കോയുടെ മാദ്ധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് സസ്പെൻഡ് ചെയ്ത വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ ഡക്‌ലോ രാജിവച്ചു. രാജി സ്വീകരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചു. ഡക്‌ലോ ട്വിറ്ററിലൂടെ തന്റെ രാജിയെക്കുറിച്ച് അറിയിച്ചു. തനിക്ക്​ വലിയൊരു പാഠമാണിതെന്നും കൂടുതൽ നന്നായി പെരുമാറുമെന്നും ഡക്​ലോ ട്വിറ്ററിൽ കുറിച്ചു. അതേസമയം,​ ആരെയും വിലകുറച്ചുകാണാതെ മറ്റുള്ള​വരോട്​ നന്നായി പെരുമാറുക എന്ന നിയമം​ പാലിക്കാൻ വൈറ്റ്​ഹൗസ്​ ജീവനക്കാർ ബാധ്യസ്ഥരാണെന്നും അധികൃതർ പറഞ്ഞു. ഒരു മാദ്ധ്യമപ്രവർത്തകയുമായി ഡക്​ലോയുടെ അടുപ്പത്തെക്കുറിച്ച് വാർത്ത ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകയെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാർത്ത പ്രസിദ്ധീകരിച്ചാൽ അവരെ തകർത്തുകളയുമെന്നും ഡക്​ലോ പറഞ്ഞതായാണ് പരാതി.