
കൊച്ചി: പെട്രോൾ, ഡീസൽ വില തുടർച്ചയായ ഏഴാം ദിവസവും കൂട്ടി. തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില ലിറ്ററിന് 26 പൈസ വർദ്ധിച്ച് 90.87 രൂപയായി. 30 പൈസ ഉയർന്ന് 85.30 രൂപയാണ് ഡീസൽ വില. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില അനുദിനം ഉയരുന്നതിനാൽ, വരും നാളുകളിലും ഇന്ധനവില കൂടാനാണിട. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ജനുവരി ഒന്നിന് 51 ഡോളറായിരുന്നത് ഇപ്പോഴുള്ളത് 60 ഡോളറിലാണ്.