australian-open

മെൽബൺ : മുൻ ലോകഒന്നാം നമ്പർ താരം റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർഫൈനലിലെത്തി. ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ കീഴടക്കിയത്. സ്കോർ 6-3,6-4,6-2.

43-ാം തവണയാണ് നദാൽ ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ ക്വാർട്ടർഫൈനലിലെത്തുന്നത്. ഇനി മൂന്ന് വിജയങ്ങൾ കൂടി നേടിയാൽ നദാലിന് തന്റെ 21-ാമത് ഗ്രാൻസ്ളാം കിരീടം നേടി റോജർ ഫെഡററുടെ റെക്കാഡ് തകർക്കാം.

ക്വാർട്ടർഫൈനലിൽ യുവഗ്രീക്ക് താരം സിസ്റ്റിപ്പാസാണ് നദാലിന്റെ എതിരാളി.പ്രീക്വാർട്ടറിൽ എതിരാളിയായിരുന്ന മാറ്റിയേ ബറേറ്റിനി പരിക്കേറ്റ് പിന്മാറിയതോടെ സിസ്റ്റിപ്പാസിന്റെ ക്വാർട്ടർ പ്രവേശനം എളുപ്പമാവുകയായിരുന്നു .

വനിതാ വിഭാഗത്തിൽ എലി​ന സ്വി​റ്റോളി​നയെ അട്ടി​മറി​ച്ച് അമേരി​ക്കൻ താരം ജെസി​ക്ക പെഗുല തന്റെ കരി​യറി​ലെ ആദ്യ ഗ്രാൻസ്ളാം ക്വാർട്ടറി​ലെത്തി​. 6-4,3-6,6-3 എന്ന സ്കോറി​നായി​രുന്നു ജെസി​ക്കയുടെ വി​ജയം.ലോക ഒന്നാം നമ്പർ താരം ആഷ്ലി​ ബാർട്ടി​ 6-3,6-4ന് അമേരി​ക്കൻ താരം ഷൽബി​ റോജേഴ്സി​നെ തോൽപ്പി​ച്ച് ക്വാർട്ടറി​ലെത്തി​.