
കൊൽക്കത്ത: ബംഗാളിൽ ഇനി അഞ്ച് രൂപയ്ക്ക് വിഭവസമൃദ്ധമായ ഉൗണ് ലഭിക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടക്കമിട്ട 'മാ' എന്ന ഭക്ഷണ പദ്ധതിയിലാണിത്. ഒരു പ്ലേറ്റ് ചോറ്, പരിപ്പ് കറി, പച്ചക്കറിയും മുട്ടയും കൊണ്ടുള്ള കറികൾ എന്നിവയാണ് അഞ്ച് രൂപയ്ക്ക് ലഭിക്കുന്നത്. നിർദ്ധനർക്കായി നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിൽ പ്ലേറ്റൊന്നിന് 15 രൂപ വീതം സബ്സിഡി സർക്കാർ വഹിക്കും. സ്വയംസഹായ സംഘങ്ങൾ മുഖേനെയാണ് ഭക്ഷണം പാകം ചെയ്യലും വിതരണവും. സംസ്ഥാനമൊട്ടാകെ മാ കിച്ചണുകൾ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാടിലാണ് അമ്മ ഊണവഗം എന്ന പേരിൽ ആദ്യമായി ഇത്തരത്തിലുള്ള ഭക്ഷണം വിതരണം ആരംഭിച്ചത്. ഒഡിഷ, കർണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിൻതുടർന്നു.