
ന്യൂഡൽഹി: രണ്ടുപേരുടെ വികസനത്തിനായി കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. ഗാർഹിക പാചക വാതക വിലയിൽ 50 രൂപ ഉയർത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വില വർദ്ധിപ്പിച്ച വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത്ത്, സബ്കാ വികാസ് മുദ്രാവാക്യത്തെ ട്വീറ്റിൽ അദ്ദേഹം ട്രോളുകയും ചെയ്തു. കോർപറേറ്റ് ഭീമൻമാരായ അനിൽ അംബാനിയുടെയും ഗൗതം അദാനിയുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.