indo

ഇന്തോനേഷ്യ: കിഴക്കൻ ജാവയിലെ ഗ്രാമപ്രദേശങ്ങളിൽ ഉണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും നാല് മരണം. 14പേരെ കാണാതായി. നിരവധി വീടുകൾ തകർന്നതായും ഇന്തോനേഷ്യൻ സർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു. മണ്ണിടിച്ചിലിൽ എട്ട് വീടുകൾ പൂർണമായും നശിച്ചു. അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ 21പേരെ കാണാതായെന്നാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്ന്പേരെ രക്ഷപെടുത്തി.

കനത്ത മഴയെത്തുടർന്ന് സമീപത്തെ നദി കരകവിഞ്ഞൊഴുകിയതിനാൽ സുരുവാൻ പട്ടണം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. തുടർന്ന് 350 പേരെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. ഇന്തോനേഷ്യൻ ദ്വീപ് സമൂഹങ്ങളിൽ കനത്തമഴയും മാരകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തുടുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളും സുരക്ഷാ ഉദ്ധ്യോഗസ്ഥർക്കും മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് എത്താൻ കഴിയില്ലെന്നും എന്നാൽ പറ്റുന്നതരത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതായും ഈസ്റ്റ് ജാവ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു.

ജനുവരിയിൽ ദക്ഷിണകാളിമന്തനിൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ 21പേർ മരിക്കുകയും 60,​000ത്തിലധികം പേർ പ്രദേശത്തുനിന്ന് മാറ്റിത്താമസിപ്പിക്കുകയും ചെയ്തിരുന്നു.