sadayandi

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ പട്ടുസാരി ശേഖരങ്ങളുടെ പെരുമയുമായി പ്രമുഖ വസ്‌ത്ര വിതരണക്കാരായ പോത്തീസിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കലൂരിൽ തുറന്നു. പോത്തീസ് സ്ഥാപക ചെയർമാൻ കെ.വി.പി സടയാണ്ടി, ഭാര്യ വേളാമ്മാൾ സടയാണ്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ എം.എൽ.എ., മുൻ മേയർ സൗമിനി ജെയിൻ, ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ രമേശ് തുടങ്ങിയവർ സംബന്ധിച്ചു.

എട്ടു നിലകളിലായി, രണ്ടരലക്ഷം ചതുരശ്ര അടിയിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. വസ്‌ത്രങ്ങൾക്ക് പുറമേ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, പഴം, പച്ചക്കറികൾ, ഗിഫ്‌റ്റുകൾ, അടുക്കള ഉപകരണങ്ങൾ, മൊബൈൽ ഗാഡ്‌ജറ്റുകൾ തുടങ്ങിയവയുടെ വിഭാഗങ്ങളും ഷോറൂമിലുണ്ട്. ഒരുലക്ഷം ചതുരശ്ര അടിയിൽ സജ്ജമാക്കിയ പാർക്കിംഗ് ഏരിയയും പ്രത്യേകതയാണ്.