
തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ-ഡീസൽ വില വർദ്ധനവിൽ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ പരിഹസിച്ച് യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. തിരഞ്ഞെടുപ്പ് കാലത്തെ അൻപത് രൂപയ്ക്ക് പെട്രോളെന്നെ സുരേന്ദ്രന്റെ വാഗ്ദാനത്തെ ട്രോളിയാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. അൻപത് രൂപയ്ക്ക് പെട്രോൾ ഏതാണ്ട് ശരിയായിട്ടുണ്ട്. അരലിറ്റർ അൻപത് രൂപക്കുറപ്പായിട്ടുണ്ടെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
ഇത് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിജയം. കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റർ 50 രൂപക്കുറപ്പായിട്ടുണ്ടെന്നും ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.