vaccine

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ കൊവിഡിന്റെ വകഭേദം കണ്ടെത്തിയതായി പ്രധാനമന്ത്രി ജസിന്ത ആഡേൺ അറിയിച്ചു. ഇതാണ് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്ലാൻഡിൽ ലോക്ക്ഡൗൺചെയ്യാൻ പ്രേരിപ്പിച്ചതെന്നും ജസിന്ത കൂട്ടിച്ചേർത്തു. അതേസമയം യു.കെ വകഭേദം വന്ന രോഗികളുടെ കുടുംബത്തിൽ ആർക്കും തന്നെ ഇതുവരെ രോഗം ബാധിച്ചിട്ടില്ലെന്നും രോഗം പടരുന്ന സാധ്യത കണ്ടെത്തി അത് തടയുകയും ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനശേഷിയുള്ള പുതിയ രോഗം തടയാൻ കൂടുതൽ ജാഗ്രതപുലർത്തുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ കൊണ്ടുവന്ന തീരുമാനം ശരിയാണ്. ജസിന്ത ഫെസ്ബുക്കിൽ കുറിച്ചു. നിലവിൽ പുതിയവകഭേദത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല. ഓക്ലാൻഡിൽ ലോക്ക് ഡൗൺ വന്നതോടെ പൊതുവേദികൾ അടയ്ക്കാനും ആൾക്കൂട്ടം ഒഴിവാക്കാനും വീട്ടിൽ തന്നെ കഴിയാനും ജസിന്ത ഉത്തരവിട്ടു. വിവാഹം,​ ശവസംസ്കാരം എന്നിവ ഒഴികെ മറ്റ് പരിപാടികൾക്ക് 10 പേരിൽ കൂടരുത്. രോഗവ്യാപനം തടയാൻ രാജ്യം സ്വീകരിച്ച മാർഗങ്ങൾ പ്രശംസനേടിയിരുന്നു. കൊവിഡ് ആരംഭിച്ച് ഒരുവർഷത്തിനിടെ അഞ്ച് ദശലക്ഷത്തോളം വരുന്ന ജനസംഘ്യയിൽ ആകെ 25 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  രോഗ വകഭേദം രാജ്യത്തി റിപ്പോർട്ട്ചെയ്തതോടെ ഓക്ക്ലാൻഡിലെയും മറ്റ് പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ കുറഞ്ഞ സ്ഥലങ്ങളിൽ അവലോകനയോഗം ചേരാനാണ് അധികൃതരുടെ തീരുമാനം.

അതേസമയം,​ ഗുരുതരമായ കൊവിഡ് ബാധിതരിൽ ഭൂരിഭാഗം പേരുടേയും ശരീരത്തിൽ വൈറസിനെതിരെ ആന്റിബോഡികൾ നിർമ്മിക്കാനുള്ള കഴിവുണ്ടെന്ന് ഇസ്രായേലിലെ ഗവേഷകരുടെ പഠന റിപ്പോർട്ട്. ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഈ ആന്റിബോഡികൾ സാർസ് കോവ്-2 സ്‌പൈക്ക് പ്രോട്ടീനെതിരെ പ്രവർത്തിച്ച് അതിനെ നിയന്ത്രിച്ച് നിറുത്തുന്നു. ഗുരുതരമായി കൊവിഡ് ബാധിച്ച രണ്ട് ദാതാക്കളിൽ നിന്ന് ക്ലോൺ ചെയ്തെടുത്ത 22 ആന്റിബോഡികളിൽ ആറെണ്ണംസാർസ് കോവ്-2 വിനെതിരെ ശക്തമായ രീതിയിൽ പ്രതിപ്രവർത്തനം നടത്തിയതായി കണ്ടെത്തി. മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ കൊറോണ വൈറസ് സാർസ് കോവ്-2 സ്പൈക്ക് പ്രോട്ടീൻ ഉപയോഗിക്കുന്നു. എന്നാൽ ഇതിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികൾ ശരീരത്തെ വൈറസിൽ നിന്ന് സംരക്ഷിക്കുന്നുവെന്നാണ് കണ്ടെത്തൽ. കൊറോണ മുക്തരായവരിൽ നിർദ്ദിഷ്ട ന്യൂട്രലൈസിംഗ് ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ടെന്നും ചില രോഗികൾ ഇത് ദീർഘകാലം നിലനിൽക്കുന്നതുമായ പ്രതിരോധശേഷി നൽകുന്നതായും പഠനം തെളിയിക്കുന്നു.

വേൾഡ് ഓമീറ്ററിന്റെ കണക്കുപ്രകാരം ന്യൂസിലാൻഡിൽ 2336 രോഗികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിൽ 2264 പേർ രോഗമുക്തി നേടുകയും ചെയ്തു. അതേസമയം,​ ലോകത്ത് രോഗികളുടെ എണ്ണം 10.98 കോടി കഴിഞ്ഞു. 8.19 കോടി രോഗമുക്തിയും 24.13 ലക്ഷം മരണവും റിപ്പോർട്ട് ചെയ്തു.

മിങ്കുകളിൽ നിന്നും വൈറസ് തിരിച്ചുപകരാം

mink

പോളിഷിലെ വടക്കൻ ഭാഗങ്ങളിലുള്ള ഫാമിലെ മിങ്കുകളിൽ നിന്നും മനുഷ്യരിലേക്ക് കൊവിഡ് വൈറസ് തിരിച്ചുപകരാമെന്ന് കാർഷിക മന്ത്രാലയം അറിയിച്ചു. ഡെൻമാർക്കിലെ മിങ്ക് ഫാമുകളിൽ വൈറസ് വ്യാപിച്ചതോടെ കഴിഞ്ഞ നവംബറിൽ നൂറുകണക്കിന് ഫാമുകളാണ് നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു.

പ്രായമായവർക്ക് വാക്സിൻ നൽകില്ല,​ ദക്ഷിണകൊറിയ

65 വയസിനും അതിന് മുകളിലു പ്രായമുള്ളവർക്ക് ആസ്ട്രാസെനെക്കയുടെ വാക്സിൻ ഉപയോഗിക്കില്ലെന്ന് ദക്ഷിണകൊറിയ അറിയിച്ചു. നേരത്തെ കൊവാക്സിൻ കയറ്റുമതിയിൽ വൈകിയതിനാൽ വാക്സിൻ നൽകുന്നതിൽ നിയന്ത്രണം ഏ‌ർപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യപാദത്തിൽ 1.3 ദശലക്ഷം ആളുകളിൽ 750,​000 പേർക്ക് ആസ്ട്രാസെനെക്ക വാക്സിൻ നൽകാനാണ് തീരുമാനിച്ചത്. 2.6 ദശലക്ഷം ആളുകൾക്ക് നൽകാനുള്ള ടൈംടേബിളും ക്രമീകരിച്ചു. വാക്സിൻ എത്രത്തോളം ഫലപ്രാപ്തി ലഭിക്കുമെന്ന വിവരം കിട്ടുന്നതുവരെ പ്രായമായവർക്ക് കുത്തിവയ്പ്പ് നൽകുന്നത് വൈകിപ്പിക്കുമെന്നും ദക്ഷിണകൊറിയ അറിയിച്ചു.