
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ടൂൾ കിറ്റിനെ പിന്തുടർന്ന് ഐ.എസ്.ഐ ബന്ധവും അന്വേഷിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തുടർസമരങ്ങൾക്കായി സമീപിക്കേണ്ടവരുടെ കൂട്ടത്തിൽ പീറ്റർ ഫ്രെഡറിക് എന്നൊരാളുടെ പേര് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇയാൾക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന് 2006ൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു.