
ദമാസ്കസ്: ദമാസ്കസിന് സമീപം നിരവധി പ്രദേശങ്ങളിലോക്ക് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2011ൽ സിറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇസ്രായേൽ പതിവായി സിറിയയിൽ ആക്രമണം നടത്തുന്നതായും ഇവരുടെ കൂടുതലും ലക്ഷ്യമിടുന്നത് ഇറാനിയൻ, ഹിസ്ബുള്ള സേനയെയും സർക്കാർ സൈനികരെയുമാണെന്നും സിറിയൻ സൈന്യം അറിയിച്ചു. അധിനിവേശ ഗോലാനിൽ നിന്നും ഗലീലയിൽ നിന്നും മിസൈലുകൾ പ്രയോഗിച്ചതായി സന വാർത്താ ഏജൻസി അറിയിച്ചു. ജനുവരി 13ന് സിറിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 57 സർക്കാർ ഉദ്ധ്യോഗസ്ഥരും അനുബന്ധപോരാളികളും കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.