snoring

ഭൂരിഭാഗം പേരും ഗാഢനിദ്ര‌യുടെ ലക്ഷണമാണ് കൂർക്കം വലിയെന്നാണ് കരുതുന്നത്. എന്നാൽ ഉറക്കത്തകരാറിന്റെ പ്രധാന ലക്ഷണമാണ് കൂർക്കംവലി. ഉറക്കത്തിൽ ശ്വാസമെടുക്കുമ്പോൾ വായു കടന്നു പോകുന്ന സ്ഥലങ്ങളിലുണ്ടാവുന്ന തടസമാണ് കൂർക്കംവലിക്ക് പ്രധാന കാരണം. അമിത വണ്ണമുള്ളവരിലാണ് പ്രധാനമായും കൂർക്കം വലി കണ്ടുവരുന്നത്.

മൂക്കിന്റെ പാലത്തിന്റെ വളവ് കാരണവും അനാരോഗ്യമായ ഭക്ഷണ രീതിയും വ്യായാമക്കുറവും കാരണം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും കൂർക്കംവലിയ്ക്ക് കാരണമാകാം.

പുരുഷന്മാരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്. തല ചെരിച്ചു വെച്ചു കിടക്കുന്നതും ചരിഞ്ഞു കിടക്കുന്നതും കൂർക്കംവലി ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. വെള്ളം തിളപ്പിച്ച് അതിൽ നാലോ അഞ്ചോ തുള്ളി കർപ്പൂര തുളസിയെണ്ണ ചേർത്ത് ഉറങ്ങാൻ പോകുന്നതിന് മുൻപ് ആവി പിടിച്ചാൽ കൂർക്കം വലി ഒരു പരിധി വരെ നിയന്ത്രിക്കാം. കൂർക്കം വലി അമിതമായാൽ ഡോക്‌ടറെ നിർദേശം തേടുക.