
മുംബയ്: ബോളിവുഡ് താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു. താരത്തിന്റെ മുംബയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് നടൻ ജീവനൊടുക്കിയത്.
ബന്ധുക്കൾ അറിയാൻ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണം. നടന്റ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും, കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
സുശാന്ത് സിംഗിനൊപ്പം എം എസ് ധോണി;ദി അൺടോൾഡ് സ്‌റ്റോറി, അക്ഷയ് കുമാറിൻറെ കേസരി തുടങ്ങിയ ചിത്രങ്ങളിൽ സന്ദീപ് അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തും അദ്ദേഹം സജീവമായിരുന്നു.നിരവധി ഹിന്ദി സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.