accident-

പത്തനാപുരം: നവവരനും വധുവും സഞ്ചരിച്ച വാഹനവും വിവാഹത്തിൽ പങ്കെടുത്തവരുടെ വാഹനവും കൂട്ടിയിടിച്ചു. വിവാഹം കഴിഞ്ഞ് മടങ്ങവേ മാങ്കോട് പത്തനാപുരം പാതയിൽ ഉടയൻചിറയിലാണ് അപകടം നടന്നത്. നവദമ്പതികൾ സഞ്ചരിച്ച ഇന്നോവ കാർ തലകീഴായി മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവർ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പത്തനാപുരം പൊലീസ് കേസെടുത്തു.