win-win-lottery

കൊല്ലം: സംസ്ഥാന സർക്കാരിന്റെ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ഏഴുപത്തഞ്ച് ലക്ഷം ചാത്തന്നൂർ സ്വദേശി അരുണിന്. ഒരേ നമ്പരിലുള്ള പന്ത്രണ്ട് ടിക്കറ്റുകൾ ഒന്നിച്ചെടുത്തതിനാൽ ഒന്നാം സമ്മാനത്തിനൊപ്പം മറ്റ് ടിക്കറ്റുകൾക്ക് എണ്ണായിരം രൂപ വീതമുള്ള പ്രോത്സാഹന സമ്മാനവും അരുണിന് ലഭിക്കും.

കൊട്ടിയം വൈ.കെ ഏജൻസിയിൽ നിന്നുള്ള ഡബ്ളിയു.പി 674015 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. ചാത്തന്നൂർ തിരുമുക്കിലുള്ള സബ് ഏജൻസിയിൽ നിന്നാണ് അരുൺ ടിക്കറ്റെടുത്തത്. സ്വകാര്യ വിവരങ്ങൾ പുറത്തുവിടാൻ താൽപ്പര്യമില്ലെന്ന് ഏജൻസിയിൽ നേരിട്ടെത്തിയ അരുൺ വ്യക്തമാക്കിയതായി ജീവനക്കാർ പറഞ്ഞു. ടിക്കറ്റ് വിറ്റ ഏജൻസിക്ക് 7.5 ലക്ഷം രൂപ കമ്മിഷൻ ലഭിക്കും. നികുതി പിടിച്ച ശേഷം 47.25 ലക്ഷം രൂപ അരുണിന് ലഭിക്കും.