ganesh-kumar

പത്തനാപുരം: കേരള കോൺഗ്രസ് (ബി) പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി നജിം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടി വിട്ടു. പാർട്ടിയിൽ കെബി ഗണേഷ് കുമാർ എം എൽ എ സ്വാർത്ഥ താൽപര്യങ്ങൾ നടപ്പാക്കുന്നുവെന്ന് വിമതർ ആരോപിച്ചു.

പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ പാര്‍ട്ടി വിടുമെന്നും, യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ഒരുവിഭാഗം വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ആയ ആര്‍ ബാലകൃഷ്ണപിള്ള ശാരീരിക അവശതകള്‍ മൂലം വിശ്രമത്തിലാണ്. നിലവിൽ ഗണേഷ് കുമാറാണ് പാർട്ടിയെ നയിക്കുന്നത്. അദ്ദേഹത്തിന്റെവിശ്വസ്തര്‍ക്കു മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നതെന്നാണ് പാര്‍ട്ടി വിടുന്ന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.