ee

1. കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാൻ കൈകളിൽ മുദ്രണം ഏർപ്പെടുത്തിയ സംസ്ഥാനം?

2. ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് ലോക് സഭയിലും സംസ്ഥാന നിയമസഭയിലും നിലവിലുണ്ടായ സംവരണം അവസാനിപ്പിക്കാൻ കാരണമായ ഭരണഘടന ഭേദഗതി?

3. 2019ലെ 11-ാമത് ഉച്ചകോടിക്ക് വേദിയായത്?

4. 2019ലെ മുട്ടത്തുവർക്കി അവാർഡ് ജേതാവാര്?

5. 2020ലെ സുകുമാർ അഴിക്കോട് സ്മാരക അവാർഡിന് അർഹയായത്?

6. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണഘടന വകുപ്പ്?

7. ഇന്ത്യൻ രൂപയുടെ ചിഹ്നത്തെ അംഗീകരിച്ച വർഷം?

8. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെ കാലാവധി?

9. ഒരു കേസ് കീഴ്ക്കോടതിയിൽ നിന്ന് മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്?

10. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

11. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളിൽ ഏറ്റവും വലുത്?

12. കേരളത്തിൽ ഏറ്രവും നീളം കൂടിയ അഞ്ചാമത്തെ നദി?

13. ചിന്നാർ വന്യജീവിസങ്കേതം നിലവിൽ വന്ന വർഷം?

14. കേരളത്തിൽ മൊത്തം മത്സ്യഉല്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?

15. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള തടാകമേത്?

16. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചതെന്ന്?

17. മൊറാഴ സമരത്തെ തുടർന്ന് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ളവകാരി?

18. പാലിയം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്?

19. തോൽവിറക് സമരം നടന്ന വർഷം?

20. ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. അത് കേരളത്തിന്റെ തെക്കേയറ്റത്ത് വാണരുളും ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ല എന്ന് അഭിപ്രായപ്പെട്ടതാര്?

21. ഏത് നവോത്ഥാന നായകന്റെ കൃതിയാണ് ധീവര തരുണിയുടെ വിലാപം?

22. ദൈവദാസൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

23. ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത്?

24. സ്പിതിവാലി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?

25. മൗണ്ട് ഗുരുശിഖർ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

26. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

27. കുൻതാല വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

28. പുരാതന കാലത്ത് കാളിന്ദി എന്നറിയപ്പെട്ട നദിയേത്?

29. എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

30. ജാദുഗുഡ താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

31. ഇലക്ട്രിക് ബസ് ഓടിത്തുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?

32. പടിഞ്ഞാറേ മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം?

33. ഇന്ത്യയിൽ യൂണിഫോം പോസ്റ്റേജ് സിസ്റ്റം നടപ്പിലാക്കിയ വൈസ്രോയി?

34. ബഹിഷ്കൃത ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ?

35. ഇന്ത്യയിൽ ലെൻസ് നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?

36. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാംഗ് സ്ഥിതിചെയ്യുന്നതെവിടെ?

37. ദത്തവകാശ നിരോധന നിയമപ്രകാരം അവസാനമായി കൂടിച്ചേർത്ത നാട്ടുരാജ്യമേത്?

38. നെഹ്റു റിപ്പോർട്ട് തയ്യാറാക്കിയത് ആര്?

39. ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യപത്രാധിപരായിരുന്നത്?

40. ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്ന വ്യക്തി?

41. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനത്തിന്റെ വേദി?

42. ചേരിചേരാ പ്രസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി?

43. ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിതമായ വർഷം?

44.മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യാസപ്പെടുന്ന തലച്ചോറിലെ ഭാഗം?

45. ട്രോപ്പിക് ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?

46. പേവിഷബാധ ബാധിക്കുന്ന ശരീരഭാഗം?

47. നാസോഫെരിൻഞ്ചൈറ്റിസ് എന്ന അപരനാമത്തിലറിയപ്പെടുന്ന രോഗം?

48. ഏറ്റവും അധികം പാലായന പ്രവേഗമുള്ള ഗ്രഹമേത്?

49. ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

50. മിന്നലിൽ ദ്രവ്യം കാണപ്പെടുന്ന അവസ്ഥയേത്?

ഉത്തരങ്ങൾ

(1)മഹാരാഷ്ട്ര

(2) 104

ee

(3) ബ്രസീൽ

(4)ബെന്യാമിൻ

(5)കെ.കെ.ശൈലജ

(6) 21

(7) 2010 ജൂലായ് 15

(8) 3 വർഷം/ 70 വയസ്

(9)സെർഷ്യോററി

(10) 1963

(11) പാലക്കാട്

(12)ചാലക്കുടിപ്പുഴ

(13) 1984

(14) ആലപ്പുഴ

(15) പൂക്കോട്

(16) 1930 ഏപ്രിൽ 13

(17) കെ.പി. ആ‌ർ. ഗോപാലൻ

(18) സി.കേശവൻ

(19) 1946

(20) സി.എഫ്. ആൻഡ്രൂസ്

(21)പണ്ഡിറ്റ് കറുപ്പൻ

(22)കുര്യാക്കസ് ഏലിയാസ് ചാവറ

(23)തൈക്കാട് അയ്യ

(24)ഹിമാചൽപ്രദേശ്

(25) രാജസ്ഥാൻ

(26) 36

(27) തെലുങ്കാന

(28) യമുന

(29) മേഘാലയ

(30) ഒഡീഷ

(31) ഹിമാചൽപ്രദേശ്

(32) ജബൽപൂർ

(33)ഡൽഹൗസി

(34) ഡോ.ബി.ആർ. അംബേദ്കർ

(35) ജബൽപൂർ

(36) ഗുജറാത്ത്

(37) ഔധ്

(38) മോത്തിലാൽ നെഹ്റു

(39)ഗിരീഷ് ചന്ദ്രഘോഷ്

(40) ബാലഗംഗാധരതിലക്

(41) കൊൽക്കത്ത

(42) ജവഹർലാൽ നെഹ്റു

(43) 1947

(44) സെറിബ്രം

(45) പിറ്റ്യൂട്ടറി ഗ്രന്ഥി

(46) നാഡീവ്യവസ്ഥ

(47) ജലദോഷം

(48) വ്യാഴം

(49) ഓസിലോസ്കോപ്

(50) പ്ലാസ്‌മ