
ഖുശ്ബുവിനും നയൻതാരയ്ക്കും ശേഷം നടി നിധി അഗർവാളിനും തമിഴ്നാട്ടിൽ ക്ഷേത്രം ഉയർന്നു. നടിയുടെ പ്രതിഷ്ഠയിൽ ആരാധകർ പാലഭിഷേകവും നടത്തി.പ്രണയദിനത്തിൽ താരത്തിന്റെ തെന്നിന്ത്യൻ ആരാധകരാണ് ചെന്നൈയിൽ നടിയുടെ പേരിൽ അമ്പലം സ്ഥാപിച്ചത്.
സാരിയും സ്ലീവ്ലെസ്സ് ബ്ലൗസും ധരിച്ച നിധിയുടെ പ്രതിമയിലാണ് പാലഭിഷേകം നടത്തിയത്. മുന്ന മൈക്കിൾ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നിധി അഭിനയരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് തമിഴ് തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. തമിഴിൽ ജയം രവി ചിത്രമായ ഭൂമിയാണ് നടിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.