aaa

അ​റ്റാ​ക്ക് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടി​ംഗി​നി​ടെ​ ​ന​ട​ൻ​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മി​ന് ​പ​രി​ക്ക്.​ ​സം​ഘ​ട്ട​ന​രം​ഗം​ ​ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​ന​ട​ന് ​പ​രി​ക്കേ​റ്റ​ത്.​ ​സം​ഘ​ട്ട​ന​രം​ഗ​ത്തി​നി​ട​യി​ൽ​ ​ചി​ല്ലു​ക​മ്പി​ ​മു​ഖ​ത്ത​ടി​ച്ചാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​അ​പ​ക​ട​ ​വി​വ​രം​ ​താ​രം​ ​ത​ന്നെ​യാ​ണ് ​ത​ന്റെ​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​പ​ങ്കു​വ​ച്ച​ത്.​ പ​രി​ക്ക് ​ഗു​രു​ത​ര​മല്ലെന്ന് അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചു.​ ​ജാ​ക്വി​ലി​ൻ​ ​ഫെ​ർ​ണാ​​ണ്ട​സും​ ​രാ​കു​ൽ​ ​പ്രീ​ത് ​സിം​ഗുമാണ് അറ്റാക്കി​ലെ നായി​കുമാർ. ​ ​ന​വാ​ഗ​ത​നാ​യ​ ​ല​ക്ഷ്യ​ ​രാ​ജ് ​ആ​ന​ന്ദ് ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ചി​ത്രം ശത്രുരാജ്യത്ത് ബന്ദി​യാക്കപ്പെട്ട മനുഷ്യരുടെ മോചനത്തി​നായി​ പോരാടുന്ന നായകന്റെ കഥയാണ് പറയുന്നത്. ജയന്തി​ലാൽ ഗാഡ, അജയ് കപൂർ എന്നി​വരുമായി​ ചേർന്ന് ചി​ത്രം നി​ർമ്മി​ക്കുന്നതും ജോൺ​ എബ്രഹാമാണ്.ജോ​ൺ​ ​എ​ബ്ര​ഹാ​മി​ന്റെ​ ​പരി​ക്ക് ഭേദമായാലുടൻ ചി​ത്രീകരണം പുനഃരാരംഭി​ക്കുന്ന അറ്റാക്കി​ന്റെ റി​ലീസ് തീയതി​ നി​ശ്ചയി​ച്ചി​ട്ടി​ല്ല. കമൽ ജീത്ത് നേഗി​യാണ് അറ്റാക്കി​ന്റെ ഛായാഗ്രഹണം നി​ർവഹി​ക്കുന്നത്.