
തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാവായും ആരാധക മനസുകൾ കീഴടക്കിയ
അനുരാഗ് കശ്യപ് പറയുന്നു......
പല വേഷത്തിൽ ബോളിവുഡിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് അനുരാഗ് കശ്യപ്. ഇപ്പോൾ പ്രതിനായക വേഷത്തിലൂടെയും പുതിയ സിനിമയുടെ പ്രഖ്യാപനത്തിലൂടെയും വീണ്ടും ഞെട്ടിക്കുന്നു. ഇന്ത്യൻ സിനിമയിൽ അത്ര പരിചിതമല്ലാത്ത ടൈം ട്രാവൽ ജോണർ സിനിമയാണ് അനുരാഗിന്റെ പുതിയ ചിത്രമായ ദൊബാര. ആദ്യമായാണ് ടൈം ട്രാവൽ ജോണറിൽ അനുരാഗ് കശ്യപ് സിനിമ ഒരുക്കുന്നത്. തപ്സി പന്നുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗും തപ്സിയും ഒന്നിക്കുന്ന മൂന്നാമത് ചിത്രമാണ് ദുബാര. എകെ വെഴ്സ് എകെയിലെ വില്ലൻ കഥാപാത്രത്തിലൂടെ ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ അനുരാഗ് അത്ഭുതപ്പെടുത്തത് പോയവർഷമാണ്. അതേവരെ കണ്ട ബോളിവുഡ് വില്ലൻ കഥാപാത്രങ്ങളുടെ രൂപവും ഭാവവുമല്ലായിരുന്നു ആ വേഷപ്പകർച്ചയ്ക്ക്, ഈ വർഷം അഞ്ചു ചിത്രങ്ങളിൽ അനുരാഗ് പ്രതിനായക വേഷത്തിൽ എത്തുന്നു. റൊമാൻസ്, ക്രൈം, സൈക്കോ, സെക്സ് തുടങ്ങി എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന സിനിമകളാണ് ഒരുക്കിയത്.
സംവിധായകൻ, നിർമാതാവ്, അഭിനേതാവ്, പല വിലാസങ്ങൾ. പരീക്ഷണങ്ങളാണ് അനുരാഗ് കശ്യപിന്റെ മുഖമുദ്ര.പുതിയ പരീക്ഷണങ്ങളിലൂടെ സ്വയം നവീകരിക്കുകയും പ്രേക്ഷകരെ വിസ് മയിപ്പിക്കുകയും ചെയ്യുന്നു. വീഡിയോ ടീസർ രൂപത്തിലാണ് ദുബാര അനൗൺസ് ചെയ് തത്. മൻമറിസിയാൻ എന്ന ചിത്രത്തിലാണ് അനുരാഗും തപ്സിയും ഒടുവിൽ ഒന്നിച്ചത്.
സത്യ എന്ന രാംഗോപാൽവർമ്മ ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ അനുരാഗ് കശ്യപ് സംവിധായകനായി തുടക്കമിട്ടത് ബോംബേ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ബ്ളാക്ക് ഫ്രൈഡേ എന്ന സിനിമയിലൂടെയാണ്. ഗ്യാംഗ് ഒാഫ് വാസൈപൂർ, ദേവ് ഡി തുടങ്ങി അനുരാഗ് കശ്യപ് ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടക്കകാലത്ത് ചില സിനിമകളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട അനുരാഗിന്റെ കരിയറിലെ മുഴുനീള വില്ലൻ വേഷം അകിര എന്ന സിനിമയിലാണ്. ഇെെമ െെക്ക നൊടികൾ എന്ന സിനിമയിൽ വില്ലനായി തമിഴിലും ശ്രദ്ധ നേടി.ഏറ്രവും ഒടുവിൽ സംവിധാനം ചെയ്ത ചോക്ക്ഡ് എന്ന സിനിമയിൽ മലയാളി താരം റോഷൻ മാത്യുവായിരുന്നു നായകൻ.ഉത്തർപ്രദേശിലെ ഘൊരക്ക്പൂരിലാണ് അനുരാഗ് കശ്യപിന്റെ ജനനം.
കോളേജ് പഠനശേഷം തെരുവു നാടകസംഘത്തിൽ പ്രവർത്തിച്ചു. ചലച്ചിത്രമേളകളിൽ കണ്ട ലോക സിനിമകൾ ഏറെ ആകർഷിച്ചു. രണ്ടായിരത്തിൽ ആദ്യകഥാചിത്രം പാത്ത് സംവിധാനം ചെയ്തെങ്കിലും സെൻസർബോർഡിന്റെ കടുത്ത എതിർപ്പുമൂലം ഇതുവരെയും റിലീസ് ചെയ്തിട്ടില്ല.
ശരത് ചന്ദ്ര ചാത്ത്യോപാദ്ധ്യയുടെ ക്ളാസിക് നോവൽ ദേവദാസിനെ ആസ്പദമാക്കിയാണ് ദേവ് ഡി നിർമിച്ചത്. നിരൂപകരുടെയും മുഖ്യധാര പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം മികച്ച വാണിജ്യ വിജയവും കരസ്ഥമാക്കി. അനുരാഗ കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി നടി പായൽ ഘോഷ് രംഗത്തു വന്നത് അടുത്തിടെയാണ്. 2014ലാണ് സംഭവം നടന്നതെന്നാണ് പായലിന്റെ വാദം. എന്നാൽ പായലിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച അനുരാഗ് അവ അടിസ്ഥാനമില്ലാത്തതാണെന്നും പ്രതികരിച്ചതോടെ വിവാദം കെട്ടടങ്ങി.
ഫിലിം എഡിറ്റർ ആരതി ബജാജിനെ അനുരാഗ് വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2013ൽ ഫ്രഞ്ച് നടി കൽക്കി കോക്ളിനെ വിവാഹം കഴിച്ചു.ദേവ് ഡിയുടെ ചിത്രീകരണ സമയത്താണ് ഇവരുവും പ്രണയത്തിലാകുന്നത്. 2015ൽ വിവാഹ മോചിതനായി. അടുത്തിടെ അനുരാഗ് ഇങ്ങനെ പറഞ്ഞു.ഞാൻ ഒരു നിരീശ്വര വാദിയാണ്. എന്റെ മതം സിനിമ. ഞാൻ അതിൽ വിശ്വസിക്കുന്നു.ഏറെ അർത്ഥവത്തായ വാക്കുകൾ. ബോളിവുഡിൽ വിസ് മയം തീർക്കുന്നതിൽ മുഴുകി അനുരാഗ്.